Tuesday, March 20, 2012

പാഠം ഒന്ന്. .

ഇതൊരു അസൂയയുടെ കഥയാണ്‌. . അല്ല ബ്ലോഗാണ്. ഇങ്ങനെ ഒരു വിധം നന്നായി എഴുതുന്നവരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഇങ്ങനെ അസൂയ നിറഞ്ഞു തുളുമ്പും . . ചില്ലറ അസൂയയൊന്നുമല്ല. . ഇങ്ങനെ ഒടുക്കത്തെ അസൂയ. .  അങ്ങനെ അസൂയ മൂത്ത് സുന്ദരസുരഭിലമായ ജീവിതം നയിച്ചിരുന്ന ഞാന്‍ അങ്ങ് ഉറപ്പിച്ചു. .  കുറേ മാസങ്ങള്‍ക് മുന്‍പ് ഞാന്‍ പ്രസവിച്ച ഈ ബ്ലോഗിനെ ഇങ്ങനെ എടുത്തു കുളിപ്പിച്ച് കുട്ടപ്പനാക്കാം എന്ന്. .

പക്ഷെ ഈ പുനരുജ്ജീവിപ്പിക്കല്‍ എന്നുള്ളത് ഇങ്ങനെ കഷ്ടപ്പാടുള്ള ഒരു പണിയാണല്ലോ . ഇങ്ങനെ ചത്തുമലച്ചു വിറങ്ങലിച്ചു കിടക്കണ ഒരു സാധനത്തിനു ജീവന്‍ കൊടുക്കുക എന്നുള്ളത്. . ഒരു സിമ്പ്ലന്‍ മാന്ത്രിക വര്‍ക്ക്‌ ആകുന്നു അത് . . അതിനാദ്യം എനിക്ക് വേണ്ടിയിരുന്നത് ഇതിന്ടെ പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കലായിരുന്നു . . എന്റെ മൊബൈല്‍ നമ്പറില്‍ തുടങ്ങി എനിക്ക് ക്ലാസ്സ്‌ എടുത്തിരുന്ന സുന്ദരിയായ ടീച്ചറുടെ പേര് വരെ നോക്കി. . ഒരു രക്ഷയുമില്ല. . 

അങ്ങനെ ഇന്നലെ രാത്രി കുത്തിയിരുന്ന് ചിന്തിച്ചു. . കമിഴ്ന്നും മലര്‍ന്നും കിടന്നു ചിന്തിച്ചു. തല കുത്തി നിന്ന് ചിന്തിച്ചു . . പാസ്സ്‌വേര്‍ഡ്‌ന്റെ ഒരു പൊടി പോലും കിട്ടിയില്ല. . അങ്ങനെ ചിന്തിച്ചവശനായി കിടന്നുറങ്ങിപോയ എന്റെ സ്വപ്നത്തില്‍ ഒരു സുന്ദരിയായ മഹിളാരത്നം വന്നെന്നും അപ്പോള്‍ റൂമിലാകെ പാലപ്പൂവിന്റെ മണം ഇങ്ങനെ നിറന്നെന്നും എനിക്ക് കുളിര് കോരി രോമാഞ്ചം ഉണ്ടായ ആ സമയത്ത് അവരിങ്ങനെ എന്റെ ചെവിയില്‍ വന്നു പാസ്സ്‌വേര്‍ഡ്‌ മന്ത്രിച്ചു ഉടനെ അപ്രത്യക്ഷയായി എന്നുമാകുന്നു ഐതിഹ്യം. .
(രാവിലെ സുലൈമാനിയും കുടിച്ചു കാര്യം സാധിക്കാനായി ഓടുന്നതിനിടയില്‍ തല ഇടിച്ചു വീണപ്പോ ഓര്‍മ കിട്ടിയതാണെന്ന് ചില പോഴന്മാര്‍ പരത്തുന്നുണ്ട്. അതിലൊരു സത്യവുമില്ല . . ശരിക്കും!! )

 ഇങ്ങനെ ഫോണ്‍ കോളുകളും മെസ്സേജ്കളും ഫേസ്ബുക്കും മാത്രമായുള്ള ഒരു ലോകത്തില്‍  നിന്ന് രക്ഷപ്പെടുക. . എന്നിട്ടിങ്ങനെ വായില്‍ തോന്നുന്നതെല്ലാം എഴുതുക എന്നുള്ളതാകുന്നു ലക്‌ഷ്യം. . എഴുതി എനിക്ക് നല്ല ശീലമുള്ളത് കൊണ്ട് കാക്കത്തൊള്ളായിരം തെറ്റുകളുണ്ടാകും. .  അതങ്ങടു സഹിക്ക . .

8 comments:

 1. വ്യത്യസ്തതകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.തുറന്നുപറച്ചിലും തോന്നിയത് പോലെ എഴുത്തും കൂടുതല്‍ ഇഷ്ടപ്പെടുന്നു.അസഹനീയം ആകാത്തിടത്തോളം കൂടെ ഉണ്ടാകും
  അപ്പോള്‍ തുടങ്ങിക്കോ....
  അതിനു മുന്‍പ്‌ ആ കമന്റിലെ word verification എടുത്തു മാറ്റിക്കോ എന്നിട്ട് തുടങ്ങുന്നതാ അതിന്റെ ഒരു ഐശ്വര്യം

  ReplyDelete
 2. കൊള്ളാം അപ്പൊ തുടങ്ങുകയല്ലേ ....എടുത്തു കുളിപ്പിച്ച് കുട്ടപ്പനാക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതിന്റെ ഫോണ്ടും കൂടി ഒന്ന് ശരി ആക്കിക്കോളൂ ട്ടോ ...word verification കൂടെ മാറ്റൂ

  ReplyDelete
 3. നന്നായി... blogging നല്ലതാ.. താങ്കള്‍ പറഞ്ഞ പോലെ "ഫോണ്‍ കോളുകളും മെസ്സേജ്കളും ഫേസ്ബുക്കും മാത്രമായുള്ള ഒരു ലോകത്തില്‍ നിന്ന് രക്ഷപ്പെടുക.." ഒരു change ആര്‍ക്കാ ഇഷ്ടപെടാത്തത്.. അല്ലെ ?
  വൈകാതെ തന്നെ എഴുതി തുടങ്ങുമെന്നു വിശ്വസിക്കുന്നു.. ഇടക്കൊക്കെ ഈ വഴി വരാം :)
  സമയം കിട്ടുമ്പോള്‍ എന്‍റെ എഴുത്തുകളും ഒന്ന് വായിച്ചു നോക്കു.. ഇവിടെ പറഞ്ഞ പോലെ, ധാരാളം എഴുതുകയും വായിക്കുകയും ചെയ്യുന്നതുകൊണ്ട് തെറ്റുകള്‍ക്കും professionalism'ത്തിനും യാതൊരു കുറവും ഉണ്ടായിരിക്കില്ല :P

  എന്‍റെ എഴുത്തുകള്‍ ഇവിടെ കാണും >> http://rahulalex.blogspot.in

  ഇവര്‍ സൂചിപ്പിച്ച word verification ഒഴിവാക്കാന്‍ മറക്കണ്ട... ഇല്ലെങ്കില്‍ ആളുകള്‍ comment ചെയ്യാന്‍ മടിക്കും...

  ReplyDelete
 4. ഒരു suggestion ഉണ്ടേ, ഈ ഇരുട്ട് നിറഞ്ഞ template മാറ്റി കുറച്ച് കാറ്റും വെളിച്ചവും ഉള്ള ഒരെണ്ണം ഇടു :)

  ReplyDelete
 5. സഹിച്ചിരിക്കുന്നു...
  ഇനി അങ്ങോട്ട്‌ തുടങ്ങിക്കോളു...
  ആശംസകള്‍...

  ReplyDelete
 6. Dear Friend,
  Suprabhatham........!
  Since you've decided to keep writing,please dress up your blog with a lighter and beautiful template.
  I get scared of darkness.
  The words should be presented in an attractive blog template.
  All the very best.
  Sasneham,
  Anu

  ReplyDelete
 7. Thudarchakalkku Munpu...!

  Ashamsakal....!!!

  ReplyDelete
 8. വായിൽ തോന്നുന്നതെല്ലാം അങ്ങ് എഴുതാതിരുന്നാൽത്തന്നെ ബ്ളോഗ് രക്ഷപ്പെടും - എഴുതണം എന്ന് തീരുമാനിച്ച് ഉറപ്പിച്ച് എഴുത്തു തുടങ്ങൂ.... എല്ലാവിധ നന്മകളും നേരുന്നു

  ReplyDelete