ഇതൊരു അസൂയയുടെ കഥയാണ്. . അല്ല ബ്ലോഗാണ്. ഇങ്ങനെ ഒരു വിധം നന്നായി എഴുതുന്നവരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഇങ്ങനെ അസൂയ നിറഞ്ഞു തുളുമ്പും . . ചില്ലറ അസൂയയൊന്നുമല്ല. . ഇങ്ങനെ ഒടുക്കത്തെ അസൂയ. . അങ്ങനെ അസൂയ മൂത്ത് സുന്ദരസുരഭിലമായ ജീവിതം നയിച്ചിരുന്ന ഞാന്‍ അങ്ങ് ഉറപ്പിച്ചു. . കുറേ മാസങ്ങള്‍ക് മുന്‍പ് ഞാന്‍ പ്രസവിച്ച ഈ ബ്ലോഗിനെ ഇങ്ങനെ എടുത്തു കുളിപ്പിച്ച് കുട്ടപ്പനാക്കാം എന്ന്. .
പക്ഷെ ഈ പുനരുജ്ജീവിപ്പിക്കല്‍ എന്നുള്ളത് ഇങ്ങനെ കഷ്ടപ്പാടുള്ള ഒരു പണിയാണല്ലോ . ഇങ്ങനെ ചത്തുമലച്ചു വിറങ്ങലിച്ചു കിടക്കണ ഒരു സാധനത്തിനു ജീവന്‍ കൊടുക്കുക എന്നുള്ളത്. . ഒരു സിമ്പ്ലന്‍ മാന്ത്രിക വര്‍ക്ക് ആകുന്നു അത് . . അതിനാദ്യം എനിക്ക് വേണ്ടിയിരുന്നത് ഇതിന്ടെ പാസ്സ്‌വേര്‍ഡ് കണ്ടുപിടിക്കലായിരുന്നു . . എന്റെ മൊബൈല്‍ നമ്പറില്‍ തുടങ്ങി എനിക്ക് ക്ലാസ്സ് എടുത്തിരുന്ന സുന്ദരിയായ ടീച്ചറുടെ പേര് വരെ നോക്കി. . ഒരു രക്ഷയുമില്ല. .
അങ്ങനെ ഇന്നലെ രാത്രി കുത്തിയിരുന്ന് ചിന്തിച്ചു. . കമിഴ്ന്നും മലര്‍ന്നും കിടന്നു ചിന്തിച്ചു. തല കുത്തി നിന്ന് ചിന്തിച്ചു . . പാസ്സ്‌വേര്‍ഡ്‌ന്റെ ഒരു പൊടി പോലും കിട്ടിയില്ല. . അങ്ങനെ ചിന്തിച്ചവശനായി കിടന്നുറങ്ങിപോയ എന്റെ സ്വപ്നത്തില്‍ ഒരു സുന്ദരിയായ മഹിളാരത്നം വന്നെന്നും അപ്പോള്‍ റൂമിലാകെ പാലപ്പൂവിന്റെ മണം ഇങ്ങനെ നിറന്നെന്നും എനിക്ക് കുളിര് കോരി രോമാഞ്ചം ഉണ്ടായ ആ സമയത്ത് അവരിങ്ങനെ എന്റെ ചെവിയില്‍ വന്നു പാസ്സ്‌വേര്‍ഡ് മന്ത്രിച്ചു ഉടനെ അപ്രത്യക്ഷയായി എന്നുമാകുന്നു ഐതിഹ്യം. .
(രാവിലെ സുലൈമാനിയും കുടിച്ചു കാര്യം സാധിക്കാനായി ഓടുന്നതിനിടയില്‍ തല ഇടിച്ചു വീണപ്പോ ഓര്‍മ കിട്ടിയതാണെന്ന് ചില പോഴന്മാര്‍ പരത്തുന്നുണ്ട്. അതിലൊരു സത്യവുമില്ല . . ശരിക്കും!! )
ഇങ്ങനെ ഫോണ്‍ കോളുകളും മെസ്സേജ്കളും ഫേസ്ബുക്കും മാത്രമായുള്ള ഒരു ലോകത്തില്‍ നിന്ന് രക്ഷപ്പെടുക. . എന്നിട്ടിങ്ങനെ വായില്‍ തോന്നുന്നതെല്ലാം എഴുതുക എന്നുള്ളതാകുന്നു ലക്‌ഷ്യം. . എഴുതി എനിക്ക് നല്ല ശീലമുള്ളത് കൊണ്ട് കാക്കത്തൊള്ളായിരം തെറ്റുകളുണ്ടാകും. . അതങ്ങടു സഹിക്ക . .